'മുസാബഖ' കുട്ടികള്‍ക്കൊരു ഓത്ത് മത്സരം
SKSSF മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി 'മുസാബഖ' എന്ന പേരില്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച ഓത്ത് മത്സരം ചാപ്പനങ്ങാടി യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ചു.
2009 മെയ് 1ന് ശേഷം ജനിച്ച് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഖുര്‍ആനിലെ 29,30 ജുസ്ഉകളില്‍ നിന്ന് ജൂറി നിര്‍ദേശിക്കുന്ന ഭാഗം ഓതുകയും അതിന്റെ വീഡിയോ ജൂറികളും മത്സരാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തായിരുന്നു മത്സരം.
യൂണിറ്റ തലത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് ജുനൈദ് വി s/o അബ്ദുറഹ്മാന്‍ വടക്കന്‍, ജസീം പി.ടി, മുഹമ്മദ് ജാസിം പി.ടി s/o അബ്ദുല്‍ ഗഫൂര്‍ പി.ടി എന്നിവര്‍ യഥാക്രമം 1,2,3 സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ജുനൈദ് വി ജില്ലാതല മത്സരത്തില്‍ സെമിഫൈനല്‍ വരെ മത്സരിച്ചു.


No comments