Header Ads

Header ADS

2018-20 വര്‍ഷത്തെ മികച്ച വിംഗായി TREND നെ തെരഞ്ഞെടുത്തു.

SKSSF ചാപ്പനങ്ങാടി യൂണിറ്റിനുകീഴില്‍ 2018-20 കാലയളവില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വിംഗായി TREND നെ തെരഞ്ഞെടുത്തു. Online വഴി നടന്ന സര്‍വ്വേ പ്രകാരമാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി TREND നു കീഴില്‍ SSLC വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നടത്തിവരുന്നു. കൂടാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് admission help desk ഉം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കുരുന്നുകൂട്ടം, കരിയര്‍ ഗൈഡന്‍സ്, പാരന്റ്‌സ് മീറ്റ്, മോട്ടിവേഷന്‍ ക്ലാസ്, തസ്‌കിയത്ത് എന്നിവയും ഇക്കാലയളവില്‍ TREND നു കീഴില്‍ നടത്തി.
യൂണിറ്റ് കൗണ്‍സില്‍ മീറ്റില്‍ TREND സെക്രട്ടറി ദില്‍ഷാദിന് വേണ്ടി ശക്കീല്‍ പി, ക്ലസ്റ്റര്‍ സെക്രട്ടറി ആസിഫ് വില്ലനില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

1 comment:

Theme images by mammuth. Powered by Blogger.