SYS പ്രതിഷേധമുറ്റം സംഘടപ്പിച്ചു
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളോടുള്ള കേരള, കേന്ദ്ര സര്‍ക്കാറുകളുടെ അവഗണനക്കെതിരെ SYS സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ''പ്രതിഷേധമുറ്റം'' പരിപാടി ചാപ്പനങ്ങാടി യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ചു.
പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വിവിധയിടങ്ങളിലായി എ.പി അബ്ദുല്‍ കരീം ഫൈസി, അനീസ് ഫൈസി, സഈദ് ഹുദവി, വടക്കന്‍ അബുഹാജി, കെ.പി അവറുപ്പ ഹാജി, വടക്കന്‍ അബ്ദുറഹ്മാന്‍ ഹാജി, മുസ്തഫ വള്ളുക്കുന്നന്‍, നിസാര്‍ വേര്‍ക്കോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


No comments