പഠനക്കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
ചാപ്പനങ്ങാടി മിസ്ബാഹുല്‍ ഉലൂം മദ്രസയിലേക്ക് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് SKSSF ചാപ്പനങ്ങാടി യൂണിറ്റ് നല്‍കുന്ന പഠനക്കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
06/06/2020 ശനിയാഴ്ച്ച മദ്രസയില്‍വെച്ച് നടന്ന ചടങ്ങില്‍ സിറാജുല്‍ ഇസ്‌ലാം സംഘം വൈസ് പ്രസിഡന്റ് വി കുഞ്ഞുട്ടി മുസ്‌ലിയാര്‍ അംജദ് അഹ്മദിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷമായി മിസ്ബാഹുല്‍ ഉലൂം മദ്രസയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കിറ്റ് SKSSF ചാപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റിക്ക് കീഴിലാണ് നല്‍കി വരുന്നത്.

No comments