Header Ads

Header ADS

പൊന്മള ക്ലസ്റ്റര്‍ സര്‍ഘലയ; ചാപ്പനങ്ങാടി വീണ്ടും ജേതാക്കള്‍

ചാപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ നടക്കുന്ന സര്‍ഘലയ കലാമേളയുടെ ഭാഗമായി പൊന്മള ക്ലസ്റ്ററില്‍ നടന്ന സര്‍ഘലയത്തില്‍ ചാപ്പനങ്ങാടി യൂണിറ്റ് വീണ്ടും ഒന്നാമതെത്തി.

6 യൂണിറ്റുകളില്‍ നിന്നായി നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ക്ലസ്റ്റര്‍ സര്‍ഘലയത്തില്‍ 223 പോയിന്റ് നേടിയാണ് ചാപ്പനങ്ങാടി യൂണിറ്റ് ഓവറോള്‍ കിരീടം നേടിയത്. വട്ടപ്പറമ്പ്, മേല്‍മുറി യൂണിറ്റുകള്‍ 115,98 പോയിന്റുകള്‍ നേടി യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.


ഉദ്ഘാടന സംഗമത്തില്‍ ക്ലസ്റ്റര്‍ സെക്രട്ടറി ജുനൈസ് വടക്കന്‍ അധ്യക്ഷനായി. വെസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സയ്യിദ് ജലാലുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. മുദരിസ് ഉസ്താദ് എ.പി അബ്ദുല്‍ കരീം ഫൈസി മുഖ്യാതിഥിയായി. മേഖല സെക്രട്ടറി നിസാമുദ്ദീന്‍ വട്ടപ്പറമ്പ് സമ്മാനദാനത്തിന് നേതൃത്വം നല്‍കി. ആസിഫ് വില്ലന്‍ സ്വാഗതവും ജംസുദ്ദീന്‍ ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.


No comments

Theme images by mammuth. Powered by Blogger.